ത്വലബ സ്റ്റുഡന്റ്‌സ് യൂണിയന്‍ ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു

ത്വലബ സ്റ്റുഡന്റ്‌സ് യൂണിയന്‍ ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു
പെരിന്തല്‍മണ്ണ: എസ്.കെ.എസ്.എസ്.എഫ് ത്വലബാവിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച ദര്‍സ് അറബിക് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ നടന്ന പരിപാടി സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഹാജി.കെ. മമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഗുരുനാഥന്‍മാരോടുള്ള ആദരവും ബഹുമാനവും വിദ്യാര്‍ത്ഥികള്‍ മുഖമുദ്രയാക്കണമെന്നും പൂര്‍വ്വീക പണ്ഡിതരുടെ വിജയ രഹസ്യം മറ്റൊന്നുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സെഷനില്‍ ത്വലബാവിംഗ് സംസ്ഥാന കോര്‍ഡിനേറ്റര്‍ സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി അദ്ധ്യക്ഷനായി. ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ പ്രസംഗിച്ചു. ഉവൈസ് പതിയാങ്കര സ്വാഗതവും സഹദ് വെളിയങ്കോട് നന്ദിയും പറഞ്ഞു.
വിവധ സെഷനുകളില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, എം.ടി. അബൂബക്കര്‍ ദാരിമി, ഹൈദറലി വാഫി ഇരിങ്ങാട്ടിരി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
ചര്‍ച്ചാ സംഗമത്തില്‍ സി.പി ബാസിത് തിരൂര്‍ അദ്ധ്യക്ഷനായി. സയ്യിദ് അബ്ദുള്ള പൂക്കോയ തങ്ങള്‍, ഫായിസ് നാട്ടുകല്‍, മാഹിന്‍ കക്കാഴം, ഹബീബ് വരവൂര്‍, നൗഫല്‍ ചെറിയാപറമ്പ്, മൂസ തിരൂര്‍ക്കാട്, നജീബുള്ള പള്ളിപ്പുറം സംസാരിച്ചു.
Categories: News, slider

About Author