ട്രെൻറ് അവധിക്കാല കാമ്പയിന് തുടക്കമായി

ട്രെൻറ് അവധിക്കാല കാമ്പയിന് തുടക്കമായി

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. ഗൈഡൻസ്  വിഭാഗമായ ട്രെൻറ് വിദ്യാർത്ഥികൾക്കായി നടത്തുന്ന അവധിക്കാല കാമ്പയിന് തുടക്കമായി. സമ്മർ ഗൈഡ് എന്ന പേരിൽ നടക്കുന്ന കാമ്പയിന്റെ ജില്ലാതല ഉൽഘാടനം ചെലവൂരിൽ

എസ്.കെ.എസ്.എസ്.എഫ്.
ജില്ലാ സെക്രട്ടറി ഒ.പി.എം.അഷ്റഫ് നിർവഹിച്ചു. അലി മാസ്റ്റർ വാണിമേൽ അധ്യക്ഷനായി.മുഹമ്മദ് അസ്ലം ബാഖവി, റഫീഖ് മാസ്റ്റർ, സുഹൈൽ സിറ്റി, സലാം മലയമ്മ, ഇല്യാസ് ചെലവൂർ ,അസ്കർ പൂവാട്ട് പറമ്പ് ,ഇനെസ്, മുനീസ് പളളിത്താഴം സംസാരിച്ചു. കരിയർ ട്രൈനർ എസ്.കെ.ബഷീർ മാസ്റ്റർ ക്ലാസെടുത്തു.കരിയർ ക്ലിനിക്ക്, കുരുന്നു കൂട്ടം,
ദശദിന ഗൈഡൻസ് ക്യാമ്പ് ,എക്സലൻഷ്യ മീറ്റ്, സ്പോട്ട് ഗിഫ്റ്റ്, കരിയർ ക്രെയ്സ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ കാമ്പയിന്റെ ഭാഗമായി നടക്കും.

Categories: News

About Author