സാംസ്‌കാരിക ദേശീയതക്ക് പിന്നിലെ ഫാസിസ്റ്റ് അജണ്ട തിരിച്ചറിയുക- എം.കെ മുനീര്‍

 

കോഴിക്കോട്: ലോകത്തിന് മുന്നില്‍ എന്നും ഭീഷണിയായി കടന്ന വന്ന ഫാസിസത്തെ തിരിച്ചറിയണമെന്നും അത്തരം ഫാസിസ്റ്റ് ശക്തികളുമായി കൈകോര്‍ക്കുന്ന മുസ്‌ലിം നാമധാരികളെ കരുതിയിരിക്കണമെന്നും ഡോ.എം.കെ മുനീര്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ല ‘അപ്‌ഡേറ്റ് 2016’ ല്‍ മുഖ്യാതഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഭാഗത്ത് മുസ്‌ലിം സമൂഹത്തെ ഉന്‍മൂലനം ചെയ്യാന്‍ നിതാന്തമായ ശ്രമങ്ങള്‍ നടത്തുന്നവര്‍ തന്നെ മറുഭാഗത്ത് ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിമിനെ കുറിച്ചും വാചാലമാകുന്നതിലെ ഉദ്ധ്യേശ്യശുദ്ധി തിരിച്ചറിയണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

സംഗമംസയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക മുന്നേറ്റത്തിന് ആത്മീയ നായകരുടെ നേതൃപരമായ പങ്ക് നിസ്തുലമാണെന്നും എന്നാല്‍ വ്യാജ ആത്മീയവാദികളുടെ ഇടപെടലുകളാണ് ഇസ്‌ലാമിനെ തെറ്റായി ചിത്രീകരിക്കപ്പെടുന്നതെന്നും തങ്ങള്‍ പറഞ്ഞു. സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. പെരുമാറ്റച്ചട്ടം സെഷനില്‍ ബഷീര്‍ ഫൈസി ദേശമംഗലം വിഷയാവതരണം നടത്തി. റാഷിദ് അശ്ഹരി, മിദ്‌ലാജ് അലി സംബന്ധിച്ചു. കര്‍മ്മപദ്ധതി സത്താര്‍ പന്തല്ലൂരും ജില്ലാ പ്രൊജക്ട് ഒ.പി അഷ്‌റഫ് കുറ്റിക്കടവും അവതരിപ്പിച്ചു.
ടി.പി.സി തങ്ങള്‍ നാദാപുരം, കെ മോയിന്‍കുട്ടി മാസ്റ്റര്‍, സലാം ഫൈസി മുക്കം, എഞ്ചി. മാമ്മുക്കോയ ഹാജി, അഷ്‌റഫ് മൗലവി വാണിമേല്‍, എ.ടി മുഹമ്മദ് മാസ്റ്റര്‍ ആര്‍.വി സലീം, ടി.പി സുബൈര്‍ മാസ്റ്റര്‍, മിഹ്ജഅ് നരിക്കുനി, സിദ്ധീഖ് വെള്ളിയോട്, അലി മാസ്റ്റര്‍ നാദാപുരം, സുബുസ്സലാം വടകര, ഹാമിസുല്‍ഫുആദ്, റാഷിദ് ദാരിമി, സലാം ഫറോക്ക, ജാബിര്‍ താമരശ്ശേരി, അന്‍വര്‍ നല്ലളം സംബന്ധിച്ചു. നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ സ്വാഗതവും ഖാസിം നിസാമി നന്ദിയും പറഞ്ഞു.

 

വ്യാജസൂഫിസവും വഹാബിസവും ജൂത സാമ്രാജ്യത്വത്തിന്റെ ഉല്‍പന്നങ്ങള്‍- റഹ്മത്തുല്ല ഖാസിമി മൂത്തേടം
കോഴിക്കോട്: വ്യാജസൂഫിസവും വഹാബിസവും ജൂത സാമ്രാജ്യത്തിന്റെ ഉല്‍പന്നങ്ങളാണ്. മുസ്ലിം ലോകത്തിന്റെ ഇന്നത്തെ ദുസ്ഥിതിക്ക് കാരണം വഹാബിസമാണെന്നും റഹ്മത്തുല്ലാ ഖാസിമി മൂത്തേടം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ അപ്‌ഡേറ്റ് ക്യാമ്പില്‍ വ്യാജ സൂഫിസവും ഫാസിസവും പിന്നെ സലഫിസവും ആഗോള ഭീകരതയും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം. സുശക്തമായ മുസ്‌ലിം ലോകത്തെ തകര്‍ക്കാന്‍ സാമ്രാജ്യത്വം വഹാബികളെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഫാസിസത്തിന്റെ വികാസത്തിന് പല വികല ചിന്തകളെയും അവര്‍ കൂട്ടുപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ വ്യാജ സൂഫിസത്തെ കൂട്ടുപിടിക്കുന്ന നമ്മുടെ നാട്ടിലെ ഫാസിസത്തിന്റെ താല്‍പര്യവും ഇത്തരം ഒളിയജണ്ടകളാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച ഉമര്‍ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. കുഞ്ഞാലന്‍കുട്ടി ഫൈസി അധ്യക്ഷനായി. ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സയ്യിദ് സൈനുലാബിദീന്‍ തങ്ങള്‍, മജീദ് ദാരിമി ചളിക്കോട് സംസാരിച്ചു. ജലീല്‍ ദാരിമി സ്വാഗതവും സിറാജ് ഫൈസി നന്ദിയും പറഞ്ഞു.