ചെറുശ്ശേരിസൈനുദ്ദീന്‍ മുസ്‌ലിയാര്‍: വിനയംമുഖമുദ്രയാക്കിയ പണ്ഡിത പ്രതിഭ -സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

കവരത്തി: പാണ്ഡിത്യഗരിമയിലുംലാളിത്യത്തിന്റെ ധന്യജീവിതം നയിച്ച്‌വിനയംമുഖമുദ്രയാക്കിയ പണ്ഡിത പ്രതിഭയായായിരുന്നുശൈഖുനാ സൈനുല്‍ഉലമചെറുശ്ശേരിസൈനുദ്ദീന്‍ മുസ്‌ലിയാരെന്ന് പാണക്കാട്‌സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലക്ഷദ്വീപിലെകവരത്തിയില്‍എസ്.കെ.എസ്.എസ്.എഫ്‌സെന്റര്‍ കമ്മിറ്റി സംഘടിപ്പിച്ച ചെറുശ്ശൈരിസൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ പ്രതികൂലതകളിലുംതന്റെജീവിതലക്ഷ്യംതിരിച്ചറിഞ്ഞ് നവ സമൂഹ നിര്‍മ്മിതിയില്‍ തന്റെമായ്ക്കാനാവാത്ത വിരല്‍പാടുകള്‍ പതിപ്പിച്ച മഹാപണ്ഡിതനായിരുന്നു അദ്ദഹം. കാലത്തിന്റെഇരുള്‍മുറ്റിയ ഇടവഴികളില്‍ശരറാന്തല്‍ കൊളുത്തിയആത്മീയ നഭോമണ്ഡലത്തിലെഅമരസാന്നിധ്യമായിരുന്നുസൈനുദ്ദീന്‍ മുസ്‌ലിയാരെന്നും തങ്ങള്‍ പറഞ്ഞു. ലക്ഷദ്വീപ് എസ്.കെ.എസ്.എസ്.എഫ്‌വൈ.പ്രസിഡന്റ് ഹുസൈന്‍ ഫൈസി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ്ജില്ലാസെക്രട്ടറി യാസീന്‍ ഫൈസിആമുഖ പ്രഭാഷണം നടത്തി. വഖഫ്‌ബോര്‍ഡ്അംഗം മുഹമ്മദ് നാസിഹ്‌ഫൈസി, അഹ്മദ്കുട്ടി നഹ ഹുദവി, ഫവാസ്ഹുദവികോടിയാട് അനുസ്മരണ പ്രഭാഷണം നടത്തി. കവരത്തിഎസ്.കെ.എസ്.എസ്.എഫ്‌സെക്രട്ടറിശാഫി നന്ദിയും പറഞ്ഞു