മാതൃഭൂമിദിന പത്രത്തിൻറെ പ്രവാചക നിന്ദ: ശക്തമായി നേരിടും: എസ് കെ എസ് എസ് എഫ്‌

കോഴിക്കോട്: ഇസ്‌ലാമിനേയും മുസ്‌ലീംകളേയും അപകീര്‍ത്തിപ്പെടുത്താനും പ്രവാചകനെ നിന്ദിക്കാനും ഇടക്കിടെ ശ്രമിച്ചു കൊണ്ടിരിക്കുന്ന മാതൃഭൂമി ദിനപത്രത്തിന്റേയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടേയും നീക്കത്തെ ശക്തമായി നേരിടുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരും പ്രസ്താവനയില്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച അസംബന്ധങ്ങള്‍ എടുത്ത് മാതൃഭൂമിയില്‍ പ്രത്യേകമായി പുന:പ്രസിദ്ധീകരിച്ച നടപടി അശ്രദ്ധമായി സംഭവിച്ചതാണന്ന് കരുതാന്‍ കഴിയില്ല. മുസ്‌ലീംകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ചര്‍ച്ച വരുന്ന ഘട്ടങ്ങളിലും ബോധപൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിച്ചും ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നത് കാലങ്ങളായി മാതൃഭൂമി കൊണ്ടു നടക്കുന്ന അജണ്ടയാണ് വരികള്‍ക്കിടയില്‍ മുസ്‌ലീം വിരുദ്ധ അജണ്ടയും പ്രവാചക നിന്ദയും പ്രചരിപ്പിക്കുകയും പത്രമുതലാളിമാര്‍ മതേതര വാദികളും സൗഹൃദ വാദികളുമായി ചമയുകയും ചെയ്യുന്നത് അവരുടെ കാപട്യം ബോധ്യപ്പെടുത്തുന്നുണ്ട്. മതസ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിക്കുന്ന ഇത്തരംനീക്കങ്ങള്‍ പ്രബുദ്ധാരായ കേരളീയസമൂഹം തിരിച്ചറിയുമെന്ന് അവര്‍ പറഞ്ഞു.

Categories: News

About Author