എസ് കെ എസ് എസ് എഫ് സര്‍ഗലയം സംസ്ഥാന സമിതി

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന സമിതിയുടെ കലാസാഹിത്യ വേദിയായ സര്‍ഗലയത്തിന് പുതിയ സമിതി നിലവില്‍ വന്നു. ഖാസിം ദാരിമി വയനാട് ചെയര്‍മാനും, കെ.ടി അമാനുള്ള റഹ്മാനി വേങ്ങര ജനറല്‍ കണ്‍വിനറുമാണ്. നൗഫല്‍ ഫൈസി കോഴിക്കോട്, അബ്ദുല്‍ സലാം ഖാസിമി, മജീദ് ഫൈസി ഇന്ത്യനൂര്‍ (വൈസ് ചെയര്‍മാന്‍മാര്‍) , അബ്ദുല്‍ സലാം ദേശമംഗലം, എന്‍ ഇഖ്ബാര്‍ കൊടക് (ജോ.കണ്‍വിനന്‍മാര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.
മെമ്പര്‍മാരായി നിയാസ് അസ്അദി കണ്ണുര്‍, സലാം അശ്‌റഫി പാലക്കാട്, ഇസ്മാഈല്‍ മാസ്റ്റര്‍ കാസര്‍ഗോഡ്, മുഹമ്മദലി ഹുദവി ആലപ്പുഴ, കബീര്‍ നിസാമി ഗൂഡല്ലൂര്‍, അലി യമാനി വയനാട് എന്നിവരെയും തെരഞ്ഞെുടുത്തു.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ആശിഖ് കുഴിപ്പുറം സംസാരിച്ചു.