ചെറുശ്ശേരി ഉസ്താദ് അനുസ്മരണം: പ്രാര്‍ത്ഥനാ സംഗമത്തിന് സമസ്ത നേതാക്കള്‍ നേതൃത്വം നല്‍കും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് കെ പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും പങ്കെടുക്കും. അനുസ്മരണസമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തിന്സമസ്ത നേതാക്കള്‍ നേതൃത്വം നല്‍കും. വിവിധ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.