പ്രവാചക താവഴിയില്‍ കേരളത്തിലെ ഈമാനിക ചൈതന്യം നിലനിര്‍ത്തിയത് സമസ്ത

ആലപ്പുഴ പ്രവാചക താവഴിയില്‍ കേരളത്തില്‍ ഇസാ ലാമിക പൈതൃകം നിലനിര്‍ത്തിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് ബഹ്‌റൈന്‍ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമി അല്‍ ഫാളില്‍ അല്‍ ദസൂരി പറഞ്ഞു.സമസ്ത തൊണ്ണൂറാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സമസ്ത ഉപാദ്ധ്യക്ഷന്‍ എം.ടി അബ്ദുല്ല മുസ് ലിയാര്‍ ആദ്ധ്യക്ഷം വഹിച്ചു. അഹേ മദേ കബീര്‍ ബാഖവി കാഞ്ഞാര്‍ ഉദ്‌ബോധനം നടത്തി. സമസ്ത സമ്മേളന സുവനീര്‍ ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലിയില്‍ നിന്നും നിര്‍മാണ്‍ മുഹമ്മദലി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സി. മോയിന്‍ കുട്ടി എം.എല്‍.എ, ടി.കെ ഇബ്‌റാഹിം കുട്ടി മൗലവി കൊല്ലം, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, ഫൈസല്‍ ശംസുദ്ദീന്‍ എം.എല്‍.എ, പി.എ അബൂബക്കര്‍ എസ്.എം.ജെ, സിയാദ് വലിയ കുളം എന്നിവര്‍ സംബന്ധിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും മെട്രോ മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.