എസ്.കെ.എസ്.എസ്.എഫ്. ട്രന്റ്: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ തെരഞ്ഞെടുത്തു. എസ്.വി. മുഹമ്മദലി കണ്ണൂര്‍ (ഡയറക്ടര്‍), ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി (വൈസ് ചെയര്‍മാന്‍), റിയാസ് നരിക്കുനി (വര്‍ക്കിംഗ് ചെയര്‍മാന്‍), ശംസാദ് സലീം പൂവത്താണി (ജനറല്‍ കണ്‍വീനര്‍), സിറാജുദ്ദീന്‍ കാസര്‍ഗോഡ് (ജോ. കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
അബ്ദുറഹിമാന്‍ മരുതൂര്‍, അഡ്വ. ഹാഫിള് അബൂബക്കര്‍ തൃശൂര്‍, ഹസീം എറണാകുളം, സഹല്‍ ഇടുക്കി, ഡോ. ഫൈസല്‍ ഹുദവി മാര്യാട്, ജാബിര്‍ തിരുവട്ടൂര്‍, അഡ്വ. ഹനീഫ് ഹുദവി കാസര്‍ഗോഡ്, ഡോ. അബ്ദുല്‍ ജബ്ബാര്‍ ആലപ്പുഴ എന്നിവര്‍ മെമ്പര്‍മാരായും സബ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍മാരായി റശീദ് കോടിയോറ (സ്റ്റപ്പ്) ശംസുദ്ദീന്‍ ഒഴുകൂര്‍ (കരിയര്‍ ക്ലബ്ബ്) റശീദ് കംബ്ലക്കാട് (സ്‌നാപി കിഡ്‌സ്) അബ്ദുറഹീം ചുഴലി (ട്രിം മെപ്പ്) ഖയ്യൂം കടംബോട് (എച്ച്.ആര്‍.വിംഗ്) അലി കെ വയനാട് (എന്‍.ജി.പി) ഡോ. ബശീര്‍ പനങ്ങാങ്ങര (എ.സി.പി) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹീം ചുഴലി, പ്രൊഫ. അബ്ദുല്‍ മജീദ് കൊടക്കാട് പ്രസംഗിച്ചു.