എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് : സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് : സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

twalaba state

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴിലുള്ള മത കലാലയങ്ങളിലെ വിദ്യാര്‍ത്ഥികൂട്ടായ്മയായ ത്വലബാവിംഗിന്റെ സംസ്ഥാന ചെയര്‍മാനായി സി.പി ബാസിത് ചെമ്പ്രയെയും ജനറല്‍ കണ്‍വീനറായി ഉവൈസ് പതിയാങ്കരയെയും തെരഞ്ഞടുത്തു. സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി കോര്‍ഡിനേറ്ററാണ്.
വൈസ് ചെയര്‍മാന്മാരായി ജുറൈജ് കണിയാപുരം, ഫായിസ് നാട്ടുകല്‍ എന്നിവരെയും വര്‍ക്കിംഗ് കണ്‍വീനറായി സഅ്ദ് വെളിയങ്കോടിനെയും ജോയിന്റ് കണ്‍വീനര്‍മാരായി ലത്തീഫ് പാലത്തുങ്കര, റാഫി പുറമേരി എന്നിവരേയും തിരഞ്ഞെടുത്തു.
സിദ്ധീഖ് മണിയൂര്‍, ആശിഖ് ലക്ഷദ്വീപ്, ജൂബൈര്‍ മീനങ്ങാടി, മുജ്തബ കോടങ്ങാട്, സലീം ദേളി, അനീസ് കൊട്ടത്തറ, ഷാനവാസ് ഇടുക്കി, ബാദുഷ കൊല്ലം, മാഹീന്‍ ആലപ്പുഴ, നാസിര്‍ മംഗലാപുരം, ഹബീബ് വരവൂര്‍, ശിഹാബുദ്ദീന്‍ കോതമംഗലം, റിയാസ് ദേവര്‍ശ്ശോല എന്നിവര്‍ അംഗങ്ങളാണ്.
സെക്രട്ടറിയേറ്റ് യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം ദാരിമി കിണവക്കല്‍ സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി പ്രസംഗിച്ചു.

Categories: News

About Author

Related Articles