ഇബാദ് : അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റിക്കു കീഴിലുള്ള പ്രബോധന വിഭാഗമായ ഇബാദിന്റെ ചെയര്‍മാനായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെയും ജനറല്‍ കണ്‍വീനറായി ആസിഫ് ദാരിമി പുളിക്കലിനെയും തെരഞ്ഞെടുത്തു. സാലിം ഫൈസി കുളത്തൂരാണ് ഡയറക്ടര്‍. വൈസ് ചെയര്‍മാന്‍മാരായി സിദ്ധീഖ് ഫൈസി വെണ്‍മണല്‍, സൈതലവി റഹ്മാനി ഗൂഢല്ലൂര്‍, ഡോ: അഫ്‌സല്‍ എറണാകുളം എന്നിവരെയും വര്‍ക്കിംഗ് കണ്‍വീനറായി ശാജിഹ് ശമീര്‍ അസ്ഹരിയേയും ജോയിന്റ് കണ്‍വീനര്‍മാരായി മുഹമ്മദലി ഹുദവി വയനാട്, അബ്ദുള്ള റഹ്മാനി കാസര്‍ഗോഡ്, യഹ്‌യ കോഴിക്കോട് എന്നിവരെയും തെരഞ്ഞെടുത്തു. അംഗങ്ങളായി ഹസന്‍ അര്‍ശദി മംഗലാപുരം, ഡോ: അബ്ദുല്ലാഹി ലക്ഷദ്വീപ്, റഫീഖ് ചെന്നൈ, ജൗഹര്‍ ത്യശ്‌നാപള്ളി, ഹാഷിം കൊല്ലം, സയ്യിദ് ഹാഷിം തങ്ങള്‍ ഹുദവി വല്ലപ്പുഴ, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി ആലുവ, മുസ്തഫ ഹുദവി അരൂര്‍, മുത്തലിബ് ഫൈസി കണ്ണൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.