ജാമിഅ നൂരിയ്യ സമ്മേളനത്തിന് പ്രൗഢ്വോജ്വല സമാപ്തി, പ്രബോധന വീഥിയില്‍ 180 യുവ പണ്ഡിതര്‍കൂടി

ജാമിഅ നൂരിയ്യ സമ്മേളനത്തിന് പ്രൗഢ്വോജ്വല സമാപ്തി, പ്രബോധന വീഥിയില്‍ 180 യുവ പണ്ഡിതര്‍കൂടി

ഇസ്‌ലാമിനെ ആഗോളതലത്തില്‍ മോശമായി ചിത്രീകരിക്കുന്നത് അപലപനീയം: ഡോ.സഈദ് അബ്ദുല്ല ഹാരിബ്

jamia2016

പെരിന്തല്‍മണ്ണ :പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 53-ാം വാര്‍ഷിക 51-ാം സനദ്ദാന സമ്മേളനത്തിന് ഉജ്വലപരിസമാപ്തി.സമാപന സമ്മേളനം പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വൈസ് ചെയര്‍മാനുമായ ഡോ.സഈദ് അബ്ദുല്ല ഹാരിബ് ഉദ്ഘാടനം ചെയ്തു.ഇസ്‌ലാമിനെ ആഗോളതലത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ഇസ്‌ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളില്‍ സമുദായം തീവ്ര നിലപാടുകളെടുക്കുകയല്ല വേണ്ടതെന്നും പ്രവാചകാധ്യാപനങ്ങളിലൂടെയാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. പരസ്പര സ്‌നേഹവും വിശ്വാസവും നിലനിര്‍ത്താന്‍ സാധിക്കണം. വിശുദ്ധ പ്രവാചകരുടെ നിയോഗം തന്നെ സര്‍വ ലോകത്തിനും കാരുണ്യമാണെന്നും അതുകൊണ്ടുതന്നെ ഇസ്‌ലാമിക ദര്‍ശനത്തിന്റെ കാതല്‍ കാരുണ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് ഇല്‍ഹാം റഹ്മതുല്ല സ്വാലിഹ് ഇന്തോനേഷ്യ, ശഅ്ബാന്‍ കുക്ക് തുര്‍ക്കി, അബ്ദുല്ല അക്‌ദെ (ഹിറ മാഗസിന്‍), മാര്‍ക് ലണ്ടന്‍ വിശിഷ്ടാതിഥികളായിരുന്നു.
സമസ്ത വൈസ് പ്രസിഡണ്ട് എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വര്‍ഗ്ഗീയ ധ്രുവീകരണ സാധ്യതകള്‍ രാജ്യത്ത് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രകോപനങ്ങളില്‍ വഞ്ചിതരാവരുതെന്നും, സംയമനം കൈവെടിയരുതെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. രാജ്യത്ത് സൗഹാര്‍ദ്ദ അന്തരീക്ഷം നില നിര്‍ത്തുകയും പുരോഗതി കൈവരിക്കുകയും വേണം. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പ്രചാരണം ശക്തിപ്പെടുത്തുകയും വര്‍ഗീയ ധ്രുവീകരണത്തിനുള്ള കുല്‍സിത ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും വേണം.
പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സനദ്ദാന പ്രാഭാഷണം നടത്തി. പി.കെ കുഞ്ഞാലികുട്ടി, മന്ത്രി മഞ്ഞളാംകുഴി അലി, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, സി. മമ്മൂട്ടി എം.എല്‍.എ, മുഹമ്മദുണ്ണി ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സംസാരിച്ചു.മസ്‌കത്ത് സുന്നി സെന്‍ര്‍, എം.ഇ.എ എഞ്ചിനീയറിഗ് കോളേജ് ശിഹാബ് തങ്ങള്‍ അവാര്‍ഡ്, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ അവാര്‍ഡ് എന്നിവ വിതരണം ചെയ്തു.

രാവിലെ നടന്ന ആദര്‍ശ സമ്മേളനം സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സഈദ് മുസ് ലിയാര്‍ വിഴിഞ്ഞം അധ്യക്ഷനായി. അബ്ദുള്‍ ഗഫൂര്‍ അന്‍വരി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, എം.ടി അബൂബക്കര്‍ ദാരിമി, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, സി.ഹംസ, നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രസംഗിച്ചു. പ്രാസ്ഥാനിക സമ്മേളനം കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയത്ു. മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍ അധ്യക്ഷനായി.ഡോ.ബഹാഉദ്ദീന്‍ ഫൈസി നദ്‌വി, സത്താര്‍ പന്തലൂര്‍, പ്രസംഗിച്ചു. അറബിക് ഭാഷാ സമ്മേളനം ഡോ.എന്‍.എ.എം.അബദുല്‍ ഖാദിര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി. മാര്‍ക്ക് ലാണ്ടന്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍,ലുഖ്മാനുല്‍ ഹക്കീം ഫൈസി, സൈതാലി ഫൈസി പട്ടിക്കാട് പ്രസംഗിച്ചു. ഉച്ചക്ക ശേഷം സ്ഥാന വസ്ത്ര വിതരണം,മൗലീദ് മജ്‌ലിസ് എന്നിവ നടന്നു

Categories: News, slider

About Author

Related Articles