സി ബി എസ് ഇ പ്രവേശന പരീക്ഷ നിര്‍ദ്ദേശങ്ങള്‍ പിന:പരിശോധിക്കണം: എസ് കെ എസ് എസ് എഫ്

കോഴിക്കൊട്: സി ബി എസ്ഇ മെഡിക്കല്‍ പരിക്ഷ (എ.ഐ. പി. എം. ടി) ഹാളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ അശാസ്ത്രീയവും ഭരണഘടനാ വിരുന്ധവുമാണന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഫുള്‍ കൈ വസ്ത്രവും തലയില്‍ തട്ടം ധരിക്കലും പൂര്‍ണ്ണമായി വിലക്കുന്ന 2016 ലെ പുതിയ നിയമാവലിയില്‍ ഇത് ലം ഘിച്ചാല്‍ സ്ഥിരമായി അയോഗ്യത കല്‍പ്പിക്കുന്ന മനഷ്യത്വ വിരുദ്ധമായ സമീപനമാണ് പ്രസിദ്ധീകരിച്ചുട്ടുള്ളത്. എന്നാല്‍ സിക്ക് സമുദായത്തില്‍ പെട്ടവവരുടെ തലപ്പാവ് ഇതില്‍ നിന്ന് ഒഴിവാക്കാത്തത് പുതിയ നിര്‍ദ്ദേശങ്ങളുടെ താത്പര്യം പരീക്ഷ യുടെ കാര്യക്ഷമത ഉദ്ദേശിച്ചല്ലന്ന് വ്യക്തമായതാണ്. സ്ഥിരമായി ധരിച്ച് ശീലിച്ച വസ്ത്രം നിശ്ചിത സമയത്തേക്ക് മാത്രം ഒഴിവാക്കി പരീക്ഷഹാളിലെത്തുന്നവിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന മാനസികസംഘര്‍ഷം പരീക്ഷയെ ദോഷകരമായി ബാധിക്കും. ഫലപ്രദമായ ഇന്‍വിജിലേഷനിലൂടെപരിഹരിക്കപ്പെടാവുന്ന പരീക്ഷ ഹാളിലെ പ്രശ്‌നങ്ങളെ വിദ്യാര്‍ഥികളെ മാനസിക പീഡനത്തിലേക്ക് നയിക്കുന്ന രീതികള്‍പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. തീര്‍ത്തും ശാസ്ത്രീയ മല്ലാത്തതുംവിദ്യഭ്യാസരംഗത്ത് അനുവര്‍ത്തിക്കാന്‍ പാടില്ലാത്തതുമായ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കനമെന്ന് ആവശ്യപ്പട്ട്സി ബിഎസ്ഇചെയര്‍മാന്‍ , കേന്ദ്ര മാനവവിഭവ ശേഷിവകുപ്പ് മന്ത്രി എന്നിവര്‍ക്ക് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി പരാതി അയച്ചു.