അന്താരാഷ്ട്ര അറബിക് സര്‍വകലാശാല: കലക്ട്രേറ്റ്മാര്‍ച്ച് നാളെ

അന്താരാഷ്ട്ര അറബിക് സര്‍വകലാശാല: കലക്ട്രേറ്റ്മാര്‍ച്ച് നാളെ

തൃശൂര്‍: യു.ഡി.എഫിന്റെതെരഞ്ഞെടുപ്പ്‌വാഗ്ദാനമായ അന്താരാഷ്ട്രഅറബിക് സര്‍വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമൊവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകങ്ങളുടെസഹകരണത്തോടെ എസ്‌കെ എസ് എസ്എഫ്ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കലക്ട്രേറ്റ്മാര്‍ച്ച് നാളെ(17 വ്യാഴാഴ്ച) രാവിലെ 10 മണിക്ക്‌കോര്‍പ്പറേഷന്‍ പരിസരത്തു നിന്നും ആരംഭിക്കും. സംസഥാന വര്‍ക്കിംഗ്‌സെക്രട്ടറി റഷീദ്‌ഫൈസിവെള്ളായിക്കോട്മാര്‍ച്ച് ഉല്‍ഘാടനം ചെയ്യും. ഇബാദ്ജില്ലാ ചെയര്‍മാന്‍ അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവിമുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സമസ്തയുടെയും പോഷകഘടകങ്ങളുടെയുംജില്ലാ നേതാക്കള്‍ മാര്‍ച്ചിന് അഭിസംബോധന ചെയ്യും.
മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ രാവിലെ കൃത്യം 9 30 ന് കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് എത്തിച്ചേരണമെന്നുംമുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനായിവിവിധ മഹല്ല,് മദ്രസ,ശാഖ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ ഒപ്പുശേഖരണം നടത്തിയ നിവേദനം ജില്ലാ കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്നും എസ്‌കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു.

Categories: events, News, Thissur

About Author