എസ് കെ എസ് എസ് എഫ് മീലാദ് കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം നാളെ (ശനി)

meelad campagnകോഴിക്കോട്: ‘തിരുനബി സഹിഷ്ണുതയുടെ സ്‌നേഹ ദൂതന്‍’ എന്ന സന്ദേശവുമായി എസ് കെ
എസ് എസ് എഫ് നടത്തുന്ന മീലാദ് കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ശനി) പാണക്കാട്

 

ഹാദിയ സെന്റെറില്‍ നടക്കും. വൈകീട്ട് അഞ്ചു മണിക്ക് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം നിര്‍വഹിക്കും. കാമ്പയിന്‍ കാലയളവില്‍ ശാഖാതല മൗലിദ് മജ്‌ലിസ്, പ്രഭാഷണങ്ങള്‍, മേഖലാതല സെമിനാര്‍, ജില്ലാതല പ്രമേയ ചര്‍ച്ച തുടങ്ങിയവ നടക്കും.