യു.ഡി.എഫ്‌തെരഞ്ഞെടുപ്പ് വാഗ്ദാനംനടപ്പിലാക്കണം: ഓണമ്പിള്ളി മുഹമ്മദ് ഫൈസി

യു.ഡി.എഫ്‌തെരഞ്ഞെടുപ്പ് വാഗ്ദാനംനടപ്പിലാക്കണം: ഓണമ്പിള്ളി മുഹമ്മദ് ഫൈസി

SIGN INUAGURATION

അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല പ്രക്ഷോഭം: ജനകീയ ഒപ്പുശേഖരണത്തിന്റെജില്ലാതല ഉല്‍ഘാടനം നടത്തിതൃശൂര്‍: കേരളത്തിലെ റവന്യൂ വരുമാനത്തിന്റെസിംഹഭാഗവും വരുന്നത് പ്രവാസികളില്‍ നിന്നാണ്. ഏതാ ണ്ട് എഴുപതിനായിരംകോടി രൂപ പ്രതിവര്‍ഷം കേരളത്തിലേക്കൊഴുകുന്നു. മഹാഭൂരിപക്ഷ പ്രവാസികളും അറേബ്യന്‍ നാടുകളില്‍ജോലിചെയ്യുന്നു. അനുദിനം വികസ്വരമാകുന്ന ഭാഷയാണ് അറബി. കേരളത്തിന്റെസാംസ്‌കാരിക സാമൂഹിക ജീവിതത്തെ നൂറ്റ ാണ്ടുകളായിസ്വാധീനിക്കുന്ന ഈ ഭാഷയെ ഒരു പ്രത്യേക സമൂഹത്തിന്റെയോ സമുദായത്തിന്റെയോ അല്ല. ലോകഭാഷ എന്ന നിലയില്‍ അറബിയുടെ അനന്ത സാധ്യതകളെ മനസ്സിലാക്കി ഒരു അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാലയെക്കുറിച്ചുള്ള യു ഡി എഫിന്റെതെരഞ്ഞെടുപ്പ്‌വാഗ്ദാനം ഈ സര്‍ക്കാറിന്റെ അവസാന കാലത്തെങ്കിലുംയാഥാര്‍ത്ഥ്യമാക്കണം. വിദ്യഭ്യാസ മന്ത്രിയുടെശക്തമായ ഇടപെടലുകള്‍ ഉണ്ട ായിട്ടു പോലും അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതിന്റെകാരണം അന്വേഷിക്കേണ്ട താണെന്ന് എസ്‌കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. ചില ഉദ്യോഗസ്ഥരുടെ ഒളിയജ ണ്ടകള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍മുട്ടുമടക്കി അറബിക് സര്‍വ്വകലാശാല അട്ടിമറിക്കാനുള്ള നീക്കം പ്രതിേഷധാര്‍ഹമാണെന്നും ഇത്തരം നിലപാടുകള്‍ക്കെതിരെശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാലയാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട്‌സമസ്ത കേരള സുന്നി സ്റ്റിഡന്റ്‌സ് ഫെഡറേഷന്‍ സമസ്തയുടെവിവിധ പോഷക ഘടകങ്ങളുടെസഹകരണത്തോടെ നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ ഭാഗമായിമുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമഹരജിയിലേക്കുള്ള ജനകീയ ഒപ്പുശേഖരണത്തിന്റെജില്ലാതല ഉല്‍ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍എംഐസിയില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ്‌റാജിഹ് അലി ശിഹാബ് തങ്ങള്‍, എസ്‌കെ എസ് എസ് എഫ് ജില്ലാസെക്രട്ടറി ഷഹീര്‍ദേശമംഗലം, സി എ ഷംസുദ്ദീന്‍ സാഹിബ്, നവാബ് ചിയ്യാരം, അഡ്വ ഹാഫിള് അബൂബക്കര്‍ സിദ്ധീഖ്, ഡോ സജീര്‍ചേര്‍പ്പ്, ശൂക്കൂര്‍ദാരിമി കാട്ടൂര്‍, മുനവ്വര്‍ ഹുദവിചേര്‍പ്പ്, റംശാദ് പള്ളം, അബ്ദുല്‍ ബാസിത്, ജാബിര്‍കുന്നംകുളംതുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ നാനൂറില്‍പ്പരം മഹല്ലുകളില്‍വിവിധ ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒപ്പു ശേഖരണവും ലഘുലേഖാവിതരണവും നടത്തി.

Categories: News

About Author