എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സിലിന് ഉജ്ജ്വല തുടക്കം

state concil 2015a

കോഴിക്കോട്: ‘അണി ചേരുക നീതി കാക്കാന്‍’ എന്ന പ്രമേയത്തൊടെ നടന്ന് വന്നിരുന്ന എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ സമാപന സംഗമമായ സംസ്ഥാന കൗണ്‍സില്‍ പുതിയങ്ങാടി വരക്കല്‍ മഖാമില്‍ ഉജ്ജ്വല തുടക്കമായി

ഇന്നലെ വൈകീട്ട് നാല് മണിക്ക് വരക്കല്‍ മഖാം സിയാറത്തോടെ ആരംഭിച്ച പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡണ്ടുമായ ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്കും മജ്‌ലിസുന്നൂറിനം നേത്യത്വം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമന്‍ മുസ്‌ലിയാര്‍, മലയമ്മ അബൂബക്കര്‍ ഫൈസി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കുഞ്ഞി മുഹമ്മദ് ഹാജി (ബഹറൈന്‍), ജലീല്‍ ഹാജി ഒറ്റപ്പാലം, ബഷീര്‍ അലനല്ലൂര്‍, മൊയ്തീന്‍ കോയ ഹാജി, എഞ്ചീനിയര്‍ മാമു കോയ ഹാജി, എസ്.വി ഹസ്സന്‍ കോയ പ്രസംഗിച്ചു. വിശകലനം സെഷനില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. ബഹാഉദ്ധീന്‍ കൂരിയാട്, പി.എം സ്വാദിഖലി, മുസ്തഫ മുണ്ടുപാറ, അയ്യൂബ് കൂളിമാട്, സത്താര്‍ പന്തലൂര്‍ പ്രസംഗിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതാവും, കെ.എന്‍.എസ് മൗലവി നന്ദിയും പറഞ്ഞു