അറബിക് സര്‍വ്വകലാശാല: എസ് കെ എസ് എസ് എഫ് കലക്‌ട്രേറ്റ് മാര്‍ച്ച് ഡിസംബര്‍ 17 ന്

മേഖലാ സമരസംഗമങ്ങള്‍ നവംബര്‍ 19 ന്

കോഴിക്കോട്: നിര്‍ദ്ദിഷ്ട അന്താരാഷ്ട അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് നടത്താനിരുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് ഡിസംബര്‍ 17 ലേക്ക് മാറ്റി വെച്ചതായി സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജന:സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും അറീയിച്ചു. സംഘടനാ തെരെഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാലാണ് മാര്‍ച്ച് നീട്ടി വെച്ചത്. എന്നാല്‍ പ്രക്ഷോപത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച മേഖലാ തല സമരസംഘമങ്ങള്‍ നവംമ്പര്‍ 19 ന് സംസ്ഥാന വ്യാപകമായി നടക്കുമെന്ന് അവര്‍ അറീയിച്ചു.