പ്രകാശ വര്‍ഷം 2015 :ദേശിയ സെമിനാര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മല്‍സരം.

പ്രകാശ വര്‍ഷം 2015 :ദേശിയ സെമിനാര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ മല്‍സരം.

കോഴിക്കോട്: ‘അന്താരാഷ്ട്ര പ്രകാശ വര്‍ഷം 2015’ ന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് ട്രെന്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗവും സംയുക്തമായി നവമ്പര്‍ 18 ന് നടത്തുന്ന ‘ഇബ്‌നു ഹൈസം; ശാസ്ത്ര സംഭാവനകള്‍’ ഏകദിന ദേശിയ സെമിനാറിന്റെ ഭാഗമായി സംസ്ഥാനത്തെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസമല്‍സരം സംഘടിപ്പിക്കുന്നു. ‘ഇന്തോ-അറബ്ലോകം: ശാസ്ത്ര സംഭാവനകള്‍’ എന്ന വിഷയത്തില്‍ അഞ്ച് എ ഫോര്‍ പേജില്‍ കവിയാതെ ഉപന്യാസം തയ്യാറാക്കണം. ഒരു വിദ്യാലയത്തില്‍ നിന്ന് ഒരു ഉപന്യാസം മാത്രമേ പരിഗണിക്കുകയുള്ളു.സ്ഥാപന മേധാവിയുടെ സാക്ഷിപത്രത്തോട് കൂടി നവമ്പര്‍ 13 നകം താഴെ നല്‍കിയ വിലാസത്തില്‍ പ്രബന്ധങ്ങള്‍ ലഭിച്ചിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്.

വിലാസം: കോ-ഓഡിനേറ്റര്‍, നാഷണല്‍ സെമിനാര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അറബിക്, കാലിക്കറ്റ് യൂണിവേര്‍സിറ്റി പി.ഒ, മലപ്പുറം,673635
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744041989

Categories: News

About Author