അന്താരാഷ്ട്ര അറിബിക് സര്‍വ്വകലാശാല: കലക്ട്രേറ്റ് മാര്‍ച്ച് സമര പ്രചാരണം ആരംഭിക്കുന്നു

കോഴിക്കോട് : നിര്‍ദ്ദിഷ്ട അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല
യാഥാര്‍ത്ഥ്യമക്കണമെന്നാവശ്യപ്പെട്ട് എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ കലക്ട്രേറ്റുകളിലേക്ക് സംഘടിപ്പിക്കുന്ന ബഹുജനമാര്‍ച്ചിന്റെ പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ തല സമര പ്രചാരണ സമിതികളുടേയും സംയുക്ത യോഗം തീരുമാനിച്ചു. കെ.എ. റശീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. ശാഖാതല പ്രചാരണം, നവംബര്‍ 13ന് സംസ്ഥാനത്തെ 160 മേഖലകളുടെ സമര പ്രചാരണ സംഗമം, കാമ്പസ് പര്യടനം, ലഘുലേഖ വിതരണം, സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം തുടങ്ങയവ നടക്കും. യോഗത്തില്‍ അബ്ദുല്ല കുണ്ടറ, സത്താര്‍ പന്തലൂര്‍, സിദ്ധീഖ് ഫൈസി വെണ്‍മണന്‍, വി.കെ ഹാറൂണ്‍ റശീദ്, ഒ.പി.എം അശ്‌റഫ്, വി.പി ശാഹിദ് കോയതങ്ങള്‍ തൃശൂര്‍, എം.എ ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുസലാം ഫറോഖ്, മുഹമ്മദ് നിസാം.ടി, അബ്ദുല്‍ ഗഫൂര്‍, പി.എം സഹല്‍ ഇടുക്കി, ശഹിര്‍ അന്‍വരി പുറങ്ങ്, ശമീര്‍ ഫൈസി ഒടമല, ശമീര്‍ ഫൈസി കോട്ടോപാടം, നാസര്‍ ഫൈസി കാഞ്ഞിരംകുന്ന്, യു. മഅ്‌റൂഫ് കണ്ണൂര്‍, അബ്ദുല്‍ ഗഫൂര്‍ വെണ്‍മണല്‍, മുഹമ്മദ് റാഫി റഹ്മാനി കൊല്ലം, നൗഫല്‍ കൊല്ലം, ഖലില്‍ റഹ്മാനി ചേകന്നൂര്‍, സലിം ചടയമംഗലം ചര്‍ച്ചയില്‍ പങ്കെടുത്തു. പി.എം റഫീഖ് അഹമ്മദ് സ്വാഗതവും സലാം ദാരിമി കിണവക്കല്‍ നന്ദിയും പറഞ്ഞു.