എസ്.കെ.എസ്.എസ്.എഫ് ദര്‍സ്-അറബിക് കോളേജ് മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി

കോഴിക്കോട്; അണി ചേരുക നീതി കാക്കാന്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റിക്കു കീഴില്‍ ദര്‌സ്-അറബിക് കോളേജുകളില്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി.ഇതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ദര്‍സ്-അറബിക് കോളേജുകളിലും യൂണിറ്റുകള്‍ സ്ഥാപിച്ച് മുഴുവന്‍ മതവിദ്യാര്‍ത്ഥികളെയും അംഗങ്ങളായി ചേര്‍ക്കും.
യൂണിറ്റ് രൂപീകരണത്തിന്നും അംഗത്വമെടുക്കുന്നതിനും ഓഫ്‌ലൈന്‍ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ത്വലബാ വിംഗ് ജില്ലാ കമ്മറ്റികള്‍ മുഖേന സ്ഥാപനങ്ങളില്‍ എത്തിച്ചിട്ടുണ്ട്. പൂരിപ്പിച്ച രേഖകള്‍ സെപ്തംബര്‍ 20ന് മുമ്പ് അതാതു ജില്ലാ കമ്മറ്റികളെ ഏല്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9496817813