അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കണം പി. സുരേന്ദ്രന്‍

arabic university skssf sms capmain

അറബിക് സര്‍വകലാശാല വിവാദം കേരളത്തില്‍ ധ്രുവീകരണത്തന് വഴിവക്കും. മുസ്‌ലിംകളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മോശമായ വിവാദങ്ങളാക്കുകയാണെന്നും അതിന് പിന്നിലെ ഗൂഡാലോചനകള്‍ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അറബി ഭാഷയെ കേവലം ഇസ്‌ലാം മതവുമായി ചേര്‍ത്ത് വെക്കേണ്ട കാര്യമില്ല, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഷകളിലൊന്നാണ് അറബി. മധ്യേഷ്യന്‍ രാജ്യങ്ങളില്‍ തൊഴില്‍ അന്വേഷകരായ ഏല്ലാ മത വിഭാഗങ്ങള്‍ക്കും അറബി പഠനം പ്രയോജനപ്പെടുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. പൗരാണിക കാലം തൊട്ട് തന്നെ അറബ് രാജ്യങ്ങളുമായി കേരളത്തിനുള്ള സാംസ്‌കാരിക ബന്ധമാണ് ഇവിടെ അറബി ഭാഷക്ക് പ്രചാരം കൊടുത്തത്. ആധുനിക അറബി സാഹിത്യം സമ്പന്നമാണ്. അതുകൊണ്ട് അറബി സര്‍വലാശാലയിലൂടെ വലിയൊരു സാംസ്‌കാരിക വിനിമയം സാധ്യമാണ്. അറബി സര്‍വകലാശാല യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്. കെ. എസ്. എസ്. എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് ഒരു ലക്ഷം ഇ മെയില്‍ അയക്കുന്ന പരിപാടിയുടെ പ്രചാരണം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങള്‍ മാറ്റിവച്ച് യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണം. ഇത്തരം വിഷയങ്ങളില്‍ സി.പി.എമ്മിന്റെ മൗനം അപലപനീയമാണ്.
പി.എം റഫീഖ് അഹ്മദ്,ശഹീര്‍ അന്‍വരി പുറങ്ങ്,റാഫി പെരുമുക്ക്,അലി അക്ബര്‍ ഫൈസി മങ്കട, ഐ.പി അബു പുതുപ്പള്ളി,ഹാശിര്‍ പെരുമുക്ക്, നിയാസ് പെരുമുക്ക്,ശാഫി പെരുമുക്ക് സംബന്ധിച്ചു.