അറബിക് സര്‍വ്വകലാശാല മെസ്സേജ് ഡെ ഇന്ന് (ചൊവ്വ)

അറബിക് സര്‍വ്വകലാശാല മെസ്സേജ് ഡെ ഇന്ന് (ചൊവ്വ)

കോഴിക്കോട് : നിര്‍ദ്ദിഷ്ട അന്താരാഷ്ട അറബിക് സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ചൊവ്വ) ഒരു ലക്ഷം ഇ-മെയില്‍, എസ്.എം.എസ് സന്ദേശങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയക്കും. സച്ചാര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച പാലോളി കമ്മീഷന്‍ ശുപാര്‍ശ ചെയതും. ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതുമാണ് അറബിക് സര്‍വ്വകലാശാല. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉന്നതവിദ്യാഭ്യസസമിതി പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും, സര്‍വ്വകലാശാല പ്രഖ്യാപനം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും വര്‍ഗ്ഗീയ പരാമര്‍ശങ്ങളടങ്ങിയ കുറിപ്പെഴുതി പദ്ധതിയെ ചുവപ്പുനാടയില്‍ കുരുക്കാന്‍ ശ്രമിച്ചത്. ഈ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാലയെ സമുദായ വത്കരിക്കാനും രാഷ്ടീയ മുതലെടുപ്പ് നടത്താനും ചില കേന്ദ്രങ്ങളില്‍ശ്രമം തുടരുകയുമാണ്. ഉത്തരവാദപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ അപകടകരമായ പരാമരശങ്ങള്‍ നടത്തിയതിനെ സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ വിശദീകരണം നല്‍കാനും തയ്യാറായിട്ടില്ല. ഈ സഹചര്യത്തിലാണ് എസ്.കെ.എസ്.എസ്.എഫ് ആരംഭിക്കാനിരിക്കുന്ന വിവിധ തല പ്രക്ഷോഭത്തിന്റെ ഒന്നാം ഘട്ടമായി മുഖ്യമന്ത്രിക്ക് ഒരു ലക്ഷം ഇ-മെയില്‍, എസ്.എം.എസ് അയക്കുന്നത്.

“Sir, make the intenational Arabic University of kerala a riality” എന്ന സന്ദേശം  keralacmweb@gmail.com, chiefminister@kerala.gov.in  എന്നീ ഇ-മെയില്‍ വിലാസത്തിലും 9447033333 എന്ന നമ്പറില്‍ എസ്.എം.എസ് ആയുമാണ് അയക്കേണ്ടത്.

Categories: events, News

About Author