‘നന്മയുടെ വസന്തം. നേരിന്റെ സുഗന്ധം’ എസ് കെ എസ് എസ് എഫ് റമളാന്‍ കാമ്പയിന്‍ ഉല്‍ഘാടനം നാളെ (ഞായര്‍)

കോഴിക്കോട്: റമളാന്‍ നന്മയുടെ വസന്തം, നേരിന്റെ സുഗന്ധം എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രചരണ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ഞായര്‍)കാസര്‍ഗോഡ് കൊല്ലംപാടിയില്‍ നടക്കും. വൈ കു:7 മണിക്ക് സയ്യിദ് കെ എസ് അലി തങ്ങള്‍ കുംബാല്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും.
ശാഖാ തലങ്ങളില്‍ ഖുര്‍ആന്‍ പാരായണ പരിശീലനം, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ബദ്ര്‍ സൃമിതി എന്നിവ നടക്കും. ഇഫ്താര്‍ സംഗമം, തര്‍ബിയത്ത് ക്യാമ്പ്, ഓണ്‍ലൈന്‍ ക്വിസ്സ് മത്സരങ്ങള്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍, പാഠ പുസ്തക വിതരണം തുടങ്ങിയ പരിപാടികള്‍ വിവിധ ഘടകങ്ങളില്‍ നടക്കും. സംഘടനയുടെ റിലീഫ് വിഭാഗമായ സഹചാരിയുടെ ഫണ്ട് ശേഖരണം റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ചയായ 19ന് സംസ്ഥാനത്തെ എല്ലാ പള്ളികളിലും നടക്കും. ത്വാഖ അഹമ്മദ് മൗലവി, യു എം. അബ്ദുറഹിമാന്‍ മൗലവി, എംഎ ഖാസിം മുസ്‌ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, ബശീര്‍ ഫൈസി ദേശമംഗലം, താജുദ്ദീന്‍ ദാരിമി, ഹാരിസ് ദാരിമി ബെദിര എന്നിവര്‍ സംബന്ധിക്കും.