തജ്‌രിബ ദഅ്‌വാ ഫീല്‍ഡ് വര്‍ക്ക് ജൂണ്‍ 12,13,14 തിയ്യതികളില്‍

thajribaകോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മറ്റി വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള തജ്‌രിബ ദഅ്‌വാ ഫീല്‍ഡ് വര്‍ക്ക് ജൂണ്‍ 12,13,14 തിയ്യതികളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ നടക്കും. തജ്‌രിബ സംസ്ഥാന ഡയറക്ടറായി റിയാസ് ഫൈസി പാപ്ലശ്ശേരിയെയും കോ-ഓര്‍ഡിനേറ്ററായി റാശിദ് വി.ടി വേങ്ങരയെയും തെരഞ്ഞെടുത്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ സംഗമം മെയ് 1 വെള്ളി വൈകീട്ട് 3 മണിക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടക്കും.
ഫീല്‍ഡ് വര്‍ക്കിന് തല്‍പരരായ മഹല്ല് കമ്മറ്റികല്‍ക്കും ദര്‍സ്-അറബിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍:9544270017

Categories: events, News

About Author