എസ്.കെ.എസ്.എസ്.എഫ് വിഖായദിനം മാര്‍ച്ച് 30 ന്

കോഴിക്കോട്: ‘സന്നദ്ധ സേവനത്തിനൊരു യുവജാഗ്രത’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായ സംസ്ഥാന വ്യാപകമായി മാര്‍ച്ച് 30 ന് സേവനദിനമായി ആചരിക്കുവാന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ശുദ്ധജലം സംരക്ഷിക്കുന്നതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുക, രക്തദാനത്തിന്റെ കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നീ രണ്ട് പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്.
ചെറുമഴപെയ്താല്‍ പോലും വെള്ളപ്പൊക്കവും, മഴ മാറുമ്പോഴേക്കും ജലക്ഷാമവും നേരിടുന്ന ഭൂപ്രദേശമായി മാറുന്ന കേരളത്തില്‍ ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാകുന്ന സാഹചര്യത്തിലാണ് ഉപയോഗത്തില്‍ മിതത്വം പാലിക്കുക, ജലാശയങ്ങള്‍ മലിനമാക്കാതെ സൂക്ഷിക്കുക, മഴവെള്ളം ഒഴുക്കിക്കളയാതിരിക്കുക തുടങ്ങിയ സന്ദേശങ്ങളുയര്‍ത്തി മാര്‍ച്ച് 29 ന് മേഖലാ തലത്തില്‍ ജലസംരക്ഷണ സന്ദേശ റാലി, ലഘു ലേഖ വിതരണം, ബോധവല്‍ക്കരണ സംഗമം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 30 ന് നടക്കുന്ന വിഖായ ദിനത്തില്‍ സംഘടനയുടെ സില്‍വര്‍ജൂബിലിയില്‍ ലോഞ്ച് ചെയ്തിട്ടുള്ള ബ്ലഡ് ഡോണേഴ്‌സിന്റെ ജില്ലാതല ടീം ലോഞ്ചിംഗും, ജില്ലാ തലത്തില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ഒരു ബ്ലഡ്ബാങ്കിലേക്ക് രക്തദാനവും നടത്തും.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷം വഹിച്ചു. സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദുള്ള കുണ്ടറ, കെ എം. ഉമര്‍ ദാരിമി സല്‍മാറ, അബ്ദുറഹീം ചുഴലി, റഷീദ് ഫൈസി വെള്ളായിക്കോട്, മുസ്തഫ അഷ്‌റഫി കക്കുപ്പടി, റഫീക്ക് അഹമ്മദ് തിരൂര്‍, ഇബ്രാഹീം ഫൈസി ജെഡിയാര്‍, എം.ടി മുസ്തഫ അശ്‌റഫി കക്കപടി, ശാനവാസ് കണിയാപുരം, ഡോ.ബിഷ്‌റുല്‍ ഹാഫി, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, അയ്യൂബ് കൂളിമാട്,  സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹബീബ് ഫൈസി കോട്ടോപ്പാടം, മുജീബ് ഫൈസി പൂലോട്, ആഷിഖ് കോഴിപ്പുറം, ശഹീര്‍ പാപ്പിനിശ്ശേരി, ആര്‍ വി സലീം, ശുഹൈബ് നിസാമി നീലഗിരി, ബശീര്‍ ഫൈസി ദേഷമംഗലം, ഇബ്രാഹീം ഫൈസി പഴുന്നാന, പ്രൊ ഫ.അബ്ദുല്‍ മജീദ് കൊടക്കാട്, പ്രൊഫ.അബ്ദുറഹീം കൊടശ്ശേരി പ്രസംഗിച്ചു. മുഹമ്മദ് ഫൈസി ഓണമ്പിള്ളി സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറ
ഞ്ഞു