എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയം: മേഖലാ മത്സരങ്ങള്‍ക്ക് തുടക്കമായി

 

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സര്‍ഗ്ഗലയത്തിന് മുന്നോടിയായി നടക്കുന്ന ശാഖ, ക്ലസ്റ്റര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. മേഖല മത്സരങ്ങള്‍ ഏപ്രില്‍ 10 ന് മുമ്പും ഏപ്രില്‍ 20 ന് മുമ്പായി ജില്ലാ മത്സരങ്ങളും പുര്‍ത്തിയാകും. മെയ് 1,2,3 തിയ്യതികളില്‍ സംസ്ഥാന സര്‍ഗ്ഗലയം കണ്ണൂരില്‍ വെച്ച് നടക്കും. യോഗത്തില്‍ അബ്ദുല്‍ ഖാദര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എസ് മൗലവി, സുബൈര്‍ മാസ്റ്റര്‍, ആശിഖ് കുഴിപ്പുറം, ഒ.പി.എം അഷ്‌റഫ്, ഗഫൂര്‍ അണ്ടത്തോട് പ്രസംഗിച്ചു. മജീദ് ഫൈസി സ്വാഗതവുംമജീദ് മാസ്റ്റര്‍ കൊടക്കാട് നന്ദിയും പറഞ്ഞു.