ട്രന്റ് കരിയര്‍ ക്ലിനിക്ക് 90 കേന്ദ്രങ്ങളില്‍

ട്രന്റ് കരിയര്‍ ക്ലിനിക്ക് 90 കേന്ദ്രങ്ങളില്‍

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് വിദ്യഭ്യാസ വിഭാഗമായ ട്രന്റ് ഏപ്രില്‍ മെയ് മാസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ 90 കേന്ദ്രങ്ങളില്‍ നടത്തുന്ന കരിയര്‍ ക്ലിനിക്കിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ക്ലിനിക്കല്‍ സൗകര്യത്തോടെയുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഈ പദ്ധതി നടപ്പിലാക്കാന്‍ താല്‍പര്യമുളള മഹല്ലുകള്‍, എസ്.കെ.എസ്.എസ്.എഫ് ശാഖ, ക്ലസ്റ്റര്‍, മേഖല കമ്മറ്റികള്‍ക്ക് റജിസ്റ്റര്‍ ചെയ്യാം.പദ്ധതിയുടെ സംസ്ഥാന തല ഉല്‍ഘാടനം ഏപ്രില്‍ 11 ന് രാവിലെ 10 മണിക്ക് കുറ്റ്യാടിയില്‍ വെച്ച് നടക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 90 37623885, 97 46742635

Categories: News

About Author