എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ക്യാമ്പ് രജിസ്‌ട്രേഷന് അവസരം

കോഴിക്കോട്:എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ ഭാഗമായി തൃശൂര്‍ സമര്‍ഖന്ദില്‍ 19മുതല്‍ 22 വരെ നടക്കുന്ന ക്യാമ്പില്‍ ഇതുവരേയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി ഒരവസരം നല്‍കുന്നു.30 വയസ്സ് കവിയാത്ത സംഘടനാ പ്രവര്‍ത്തകര്‍, കാമ്പസ് വിദ്യാര്‍ത്ഥികള്‍,മത ബിരുദധാരികള്‍ക്ക് എസ്.എം.എസ് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ശാഖയുടെ പേര്,ശാഖയുടെ അംഗീകരണ നമ്പര്‍,പ്രതിനിധിയുടെ പേര്,ജനനത്തിയ്യതി,ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ താഴെയുള്ള ഫോണ്‍ നമ്പറുകളില്‍ ഒന്നിലേക്ക് എസ്.എം.എസ് ചെയ്താല്‍ സ്ഥിരീകരണത്തിന് ശേഷം ക്യാമ്പ് അംഗമായി തെരഞ്ഞെടുത്ത വിവരം പ്രതിനിധിയെ അറിയിക്കുന്നതാണ്.ഫോണ്‍ നമ്പറുകള്‍: 9746742635,9895757751.