എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി : കൊടിമര ജാഥ 18 ന്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ നടക്കുന്ന തൃശ്ശൂര്‍ സമര്‍ഖന്ദ് നഗരിയില്‍ സ്ഥാപിക്കുന്ന തിനുള്ള കൊടിമരം 18 ന് ബുധനാഴ്ച്ച സ്വാഗത സംഘം ഭാരവാഹികള്‍ പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നിന്ന് ജാഥയായി പുറപ്പെടും,കാലത്ത് 9 മണിക്ക് എസ് കെ എസ് എസ് എഫ് സ്ഥാപക പ്രസിഡന്റ് അഷറഫ് ഫൈസി കണ്ണാടിപ്പറമ്പ് സുന്നി ബാല വേദി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണം തുടരുന്ന കോടിമര ജാഥ മമ്പുറം, പുതുപ്പറമ്പ്, എടപ്പാള്‍, പൊന്നാനി, വെളിയങ്കോട് എന്നിവിടങ്ങളിലെ മഖാം സിയാറത്തിന് ശേഷം തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയായ അണ്ടത്തോട് നിന്ന് ജില്ലാ സ്വാഗതസംഘം ഭാരവാഹികള്‍ യാത്രയെ സ്വീകരിച്ച് സമ്മേളന നഗരിയിലേക്ക് ആനയിക്കും. ഉദ്ഘാടന ചടങ്ങില്‍ എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മുക്കം ഉമര്‍ ഫൈസി, കെ കെ എസ് തങ്ങള്‍ വെട്ടിച്ചിറ, മുസ്തഫ മുണ്ടുപാറ ,സി എച്ച്മഹ്മൂദ് സഅദി, എം പി കടുങ്ങല്ലൂര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, സലീം എടക്കര, നാസര്‍ ഫൈസി കൂടത്തായ് തുടങ്ങിയവര്‍ സംബന്ധിക്കും.