അവിഹിത ധന സമ്പാദനം സാമൂഹിക വിശുദ്ധി നശിപ്പിക്കും: അബ്ബാസലി ശിഹാബ് തങ്ങള്‍

news 11 photo

കളമശ്ശേരി: സമൂഹത്തില്‍ പടര്‍ന്ന് പിടിക്കുന്ന സാമ്പത്തിക സദാചാരമില്ലായ്മയുടെ അപകട സൂചനയാണ് നാഷണല്‍ ഗെയിംസിനെ കുറിച്ച് വന്ന വാര്‍ത്തകളിലൂടെ പുറത്ത് വന്നിരിക്കുന്നതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച നീതി ബോധനയാത്രക്ക് കളമശ്ശേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. പണം സമ്പാദിക്കുന്നതിന് ഏത് വഴിയും സ്വീകരിക്കുന്ന ഇക്കാലത്ത് സാമ്പത്തിക നീതിയിലേക്ക് തിരിച്ച് വരുന്നതിലൂടെ മാത്രമേ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിപാടനം ചെയ്യാന്‍ കഴിയൂ. അവിഹിതമായി നടത്തുന്ന ധനസമ്പാദനം സാമൂഹിക വിശുദ്ധിയെ നശിപ്പിക്കുമെന്ന് തങ്ങള്‍ പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ സൈനുദ്ധീന്‍ വാഫി അദ്ധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇ എസ് ഹസന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയ അന്‍സാര്‍ ഡോ.അഫ്‌സല്‍ മുക്കോടന്‍ എന്നിവര്‍ക്ക് തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു. പിച്ച് അജാസ് സ്വാഗതം പറഞ്ഞു. രാവിലെ കോതമംഗലം, നെല്ലിക്കുഴില്‍ നിന്നാരംഭിച്ച പര്യടനം ആലുവ, കളമശ്ശേരി, കൈപമംഗലം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ചാവക്കാട് ടൗണില്‍ വമ്പിച്ച പൊതുസമ്മേളനത്തോടെ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇബ്രാഹിം ഫൈസി പേരാല്‍, എ എം പരീദ് , അയ്യൂബ് കൂളിമാട്, സത്താര്‍ പന്തല്ലൂര്‍, സിദ്ധീഖ് ഫൈസി വെണ്‍മണല്‍ കെ എന്‍ എസ് മൗലവി ആര്‍ വി സലാം, പി എ പരീദ് കുഞ്ഞ്, ബശീര്‍ ഫൈസി ദേശമംഗലം, ആശിഖ് കുഴിപ്പുറം, കുഞ്ഞാലന്‍ കുട്ടി ഫൈസി, പി പി സുബൈര്‍ മാസ്റ്റര്‍ ശഹീര്‍ അന്‍വരി പുറങ്ങ്, മിര്‍ഷാദ് ചാലിയം, ഖാസിം ദാരിമി വയനാട് എന്നിവര്‍ പ്രസംഗിച്ചു. മുന്‍മന്ത്രി ടി എച്ച് മുസ്ഥഫ അബൂദാബി സുന്നി സെന്റര്‍ സ്ഥാപക നേതാവ് എം അലികുഞ്ഞ് മൗലവി എന്നിവരെ വസതിയില്‍ സന്ദര്‍ശിച്ച് ജാഥാനായകന്‍ അബ്ബാസലി ശിഹാബ് തങ്ങള്‍ ഉപഹാരം സമര്‍പ്പിച്ചു. യാത്ര ഇന്ന് രാവിലെ ഒമ്പതരക്ക് തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്ത് നിന്നാരംഭിച്ച് പതിനൊന്ന് മണിക്ക് പഴയന്നൂര്‍ ഉച്ചക്ക് മൂന്ന് മണിക്ക് ഒറ്റപ്പാലം വൈകീട്ട് നാല് മണിക്ക് പാലക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം അഞ്ച് മണിക്ക് മണ്ണാര്‍ക്കാട് സമാപിക്കും.

നീതിബോധന യാത്രക്കിടെ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മുന്‍ മന്ത്രി ടി എച്ച് മുസ്തഫ സന്ദര്‍ശിച്ച് ഉപഹാരം നല്‍കുന്നു.
നീതിബോധന യാത്രക്കിടെ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ മുന്‍ മന്ത്രി ടി എച്ച് മുസ്തഫ സന്ദര്‍ശിച്ച് ഉപഹാരം നല്‍കുന്നു.