SKSSF മീലാദ് കാമ്പയിന് അന്തിമ രൂപമായി

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജന്മദിനത്തിന്റെ ഭാഗമായി നടത്തുന്ന മീലാദ് കാമ്പയിന്‍ പരിപാടികള്‍ക്ക് അന്തിമ രൂപമായി. ‘അന്ത്യപ്രവാചകരിലൂടെ അല്ലാഹുവിലേക്ക്’എന്ന പ്രമേയവുമായി റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ ഒരമാസം നീണ്ട് നില്‍ക്കുന്ന കാമ്പയിന്‍ കാലയളവില്‍ ശാഖാതലം മുതല്‍ സംസ്ഥാനതലം വരെ വിവിധ പരിപാടികള്‍ നടക്കും. പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍, മീലാദ് റാലികള്‍, പ്രഭാഷണങ്ങള്‍, ലഘുലേഖ വിതരണം, കലാ സാഹിത്യ മത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവ നടക്കും. പരിപാടി വന്‍ വിജയമാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.