വ്യാജ വാര്‍ത്തയിലും ഫോട്ടോയിലും ആരും വഞ്ചിതരാവരുതെന്ന് മുനവ്വറലി തങ്ങള്‍

വ്യാജ വാര്‍ത്തയിലും ഫോട്ടോയിലും ആരും വഞ്ചിതരാവരുതെന്ന് മുനവ്വറലി തങ്ങള്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം കാരന്തൂര്‍ മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എക്‌സ്‌പോ ഉദ്ഘാടനം ചെയ്തതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയും ഫോട്ടോയും വാസ്തവ വിരുദ്ധമാണെ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കാരന്തൂരില്‍ ഒരു സ്വകാര്യ വ്യക്തി ആരംഭിക്കുന്ന ഊദ് ഷോപ്പിന്റെ ഉദ്ഘാടനത്തിനാണ് താന്‍ ക്ഷണിക്കപ്പെട്ടതും പങ്കെടുത്തുതും. പ്രാദേശിക എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളോടൊപ്പമാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതും. ഈ ചടങ്ങിനെ മര്‍കസിന്റെ പേരില്‍ വാര്‍ത്തയാക്കിയത് ദുരുദ്ദേശപരമാണ്. താന്‍ മര്‍കസുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെും അത്തരം വാര്‍ത്തകളില്‍ ആരും വഞ്ചിതരാവരുതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Categories: News

About Author