എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കാമ്പസ് കോള്‍ മഞ്ചേരിയില്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന നാഷണല്‍ കാമ്പസ് കോള്‍ 2014 ഡിസംബര്‍ 19,20,21 തിയ്യതികളില്‍ മഞ്ചേരി യൂണിറ്റി കോളേജില്‍ നടക്കും. ഇന്നലെ കോഴിക്കോട് നടന്ന കാമ്പസ് വിംഗ് സംസ്ഥാന കൗണ്‍സില്‍ ക്യാമ്പില്‍ റജിസ്‌ട്രേഷന്‍,പ്രചരണം,പ്രോഗ്രാം എന്നിവ
ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ചര്‍ച്ചചെയ്തു. കേരളത്തിന് പുറമേ ഡെല്‍ ഹി,യു.പി,ആസാം,ഹൈദ്രാബാദ്,മംഗലാപുരം,ബാംഗ്ലൂര്‍,ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളടക്കം 2000 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കാമ്പസ് കോളിന് ഓഫ്‌ലൈനിലും റജിസട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് www.skssfcampuswing.com എന്ന സൈറ്റിലും, എസ് കെ എസ് എസ് എഫ് ശാഖകള്‍ വഴിയും റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.ദേശിയതലത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കാമ്പസ് കോളിനോട് അനുബന്ദിച്ച് യൂണിവേഴ്‌സിറ്റി സംവിധാനം,    ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ എന്നീവിശയങ്ങളില്‍ വിവിധ കേന്ദങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും.
മത ചിഹ്നങ്ങള്‍ വിലക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപക കാമ്പയിന്‍ സംഘടിപ്പിക്കാനും,മൂന്ന് ആദിവാസി കോളനികളില്‍ മെഡിക്കല്‍ സംവിദാനത്തോടുള്ള സഹവാസ് ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പര്‍ അബ്ദുറഹീം കൊടശ്ശേരി ഉല്‍ഘാടനം ചെയ്തു.കാമ്പസ് വിംഗ് നാഷണല്‍ കണ്‍വീനര്‍ എ.പി ആരിഫലി അധ്യക്ഷത വഹിച്ചു.ഷാജിദ്,ഷബിന്‍ മുഹമ്മദ് ,കണ്‍വീനര്‍ മുനീര്‍ പി.വി,സയ്യിദ് സവാദ്, റാഷിദ് വേങ്ങര,സവാദ് മുക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു.