ഇസ്‌ലാമിക സമൂഹത്തെ ത്വാഗസന്നദ്ധമാക്കിയത് ഹിജ്‌റ -കോണ്‍ഫറന്‍സ് ത്വലബാ വിംഗ് ഹിജ്‌റാ കോണ്‍ഫറന്‍സ് സമാപിച്ചു

 ത്വലബാ വിംഗ് ഹിജ്‌റാ കോണ്‍ഫറന്‍സ് സമാപിച്ചു
കോഴിക്കോട്:ആത്മസമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും കഥപറയുന്ന ഇസ്ലാമിക ചരിത്രത്തെ ഇത്രമേല്‍ സ്വാധീനിച്ചതും പ്രചോദിപ്പിച്ചതും പ്രവാചകന്റെ ഹിജ്‌റയായിരുന്നുവെന്ന് എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന കമ്മിറ്റി കടമേരി റഹ്മാനിയ്യ അറബിക് കോളേജില്‍ സംഘടിപ്പിച്ച ഹിജ്‌റ കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.വിശുദ്ധമതത്തിന്റെ സന്ദേശവുമായി ലോകത്തിന്റെ വിവിധ  ഭാഗങ്ങളിലേക്ക് യാത്ര തിരിച്ച മഹാന്മാരിലൂടെ നൂറ്റാണ്ടുകളോളം ഈ പ്രക്രിയ തുടര്‍ന്നുവെന്നും പുതിയകാലത്തും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച് മഹമൂദ് സഅദി ആധ്യക്ഷം വഹിച്ചു.സയ്യിദ് ഹമീദ് തങ്ങള്‍,സി.എച്ച് ഹമീദ് മുസ്‌ലിയാര്‍,സലാം റഹ്മാനി കൂട്ടാലുങ്ങല്‍,ഹാരിസ് റഹ്മാനി,യൂസുഫ് റഹ്മാനി,ജുബൈര്‍ മീനങ്ങാടി,ത്വയ്യിബ് കുയ്‌തേരി,സിദ്ദീഖ് പാക്കണ,ത്വാഹിര്‍ ചാവക്കാട്,സുഹൈല്‍ പള്ളിക്കര പ്രസംഗിച്ചു.റാഷിദ് വി.ടി വേങ്ങര സ്വാഗതവും ലത്തീഫ് പാലത്തുങ്കര നന്ദിയും പറഞ്ഞു.