എസ്.കെ.എസ്.എസ്.എഫ് തജ്‌നീദ് സെപ്തംബര്‍ 8 ന് കോഴിക്കോട്

കോഴിക്കോട്: ‘നീതിബോധത്തിന്റെ നിതാന്ത ജാഗ്രത’ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് നടത്തു സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേഖലാ തലങ്ങളില്‍ നേതൃത്വം നല്‍കുന്ന കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന ക്യാമ്പ് തജ്‌നീദ് സെപ്തംബര്‍ 8 ന് കോഴിക്കോട് നടക്കും. രാവിലെ 9.30 മുതല്‍ വൈകീ’് 5 മണി വരെ ശിക്ഷക് സദനില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തെ 150 മേഖലകളില്‍ നിന്നള്ള പ്രതിനിധികളാണ് പങ്കെടുക്കുക. സില്‍വര്‍ ജൂബിലി കര്‍മപരിപാടികള്‍ മേഖലാതലത്തില്‍ നടപ്പിലാക്കുന്നതിന് വേണ്ടി നിയോഗിച്ച കോ-ഓര്‍ഡിനേറ്റര്‍മാരുടെ സംസ്ഥാനതല ക്യാമ്പില്‍ സംഘടനയുടെ സദ്ധപ്രവര്‍ത്തക വിഭാഗമായ വിഖായ കര്‍മപരിപാടികള്‍ക്ക് ഇതോടെ തുടക്കമാവും ജുബിലി വര്‍ഷത്തില്‍ വിഖായ പദ്ധതിനിര്‍വ്വഹണം ഏകോപിപ്പിക്കുതിനായി സംസ്ഥാനത്ത് 250 സഹചാരി റിലീഫ് സെന്ററുകള്‍ ആരംഭിക്കാനും തീരുമാനിച്ചു.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദു റഹീം ചുഴലി, അബ്ദുല്ല കൂണ്ടറ, നവാസ് അഷ്‌റഫി പാനൂര്‍, സിദ്ദീഖ് ഫൈസി വെമണല്‍, മമ്മു’ി മാസ്റ്റര്‍ വയനാട്, ഇബ്രാഹീം ഫൈസി ജെഡിയാര്‍, അയ്യൂബ് കൂളിമാട്, റഫീഖ് അഹമ്മദ് തിരൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദു സലാം ദാരിമി കിണവെക്കല്‍, വി.പി ശഹീര്‍ കണ്ണുര്‍, ശുഹൈബ് നിസാമി, ആശിഖ് കൂഴിപ്പുറം, ഡോ. ജാബിര്‍ ഹുദവി, അഹമ്മദ് ഫൈസി കക്കാട്, കെ.എന്‍.എസ് മൗലവി, ആര്‍.വി.എ സലീം, സുബുലുസ്സലാം വടകര, പ്രൊഫ. അബ്ദു റഹീം കൊടശ്ശേരി, ബഷീര്‍ ഫൈസി ദേശമംഗലം എിവര്‍ സംബന്ധിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും സത്താര്‍ പന്തലുര്‍ നന്ദിയും പറഞ്ഞു.