UDF തീരുമാനം ജനഹിതത്തിനുള്ള അംഗീകാരം : SKSSF കാസര്‍കോട്

കാസര്‍കോട് : അടച്ചുപൂട്ടിയ ബാറുകള് തുറക്കില്‌ളെന്ന യു.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹവും ജനഹിതത്തിനുള്ള അംഗീകാരവുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയും സെക്രട്ടറി ഹാരിസ് ദാരിമിയും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. കൃത്യമായ കര്‍മപദ്ധതി മദ്യവിരുദ്ധ പ്രവര്‍ത്തകരുമായും സാമൂഹിക പ്രവര്‍ത്തകരുമായും ചര്‍ച്ച ചെയ്യണം. 10 വര്‍ഷംകൊണ്ട് മദ്യനിരോധം നടപ്പാക്കാന്‍ ഊര്‍ജ്ജിത ശ്രമം ഉണ്ടാകണം. ജനപക്ഷത്തുനിന്നുള്ള ഈ തീരുമാനം എടുക്കുന്നതിന് നേതൃത്വം നല്‍കിയ യു.ഡി.എഫിലെ ഘടകകക്ഷികളെ അഭിനന്ദിച്ചു.