SKSSF സില്‍വര്‍ ജൂബിലി; 25 പുസ്തകങ്ങള്‍ പുറത്തിറങ്ങുന്നു

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടനയുടെ പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക സാഹിത്യ അക്കാദമി പുതുതായി ഇരുപത്തിയഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. വിശ്വാസം, ചരിത്രം, ആദര്‍ശം, സാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രമുഖരുടെ രചനാകളാണ് തയ്യാറാക്കുന്നത്. ശ്രദ്ധേയമായ ഗ്രന്ഥങ്ങളും മലയാള പരിഭാഷയും ഇതിലുള്‍പ്പെടും. ആദ്യ പുസ്തകം ടി എച്ച് ദാരിമി ഏപ്പിക്കാട് രചിച്ച ‘സമര്‍ഖന്ദ്’എന്ന പുസ്തകം സെപ്തംബര്‍ 13ന് പൊന്നാനിയില്‍ പ്രകാശനം ചെയ്യും. സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ 2015 ഫെബ്രുവരി 19 മുതല്‍ 22 ന് തൃശൂര്‍ സമര്‍ഖന്ദിലാണ് നടക്കുന്നത്.