യുദ്ധവിരുദ്ധ റാലി വിജയിപ്പിക്കുക: സമസ്ത

കോഴിക്കോട്: ഫലസ്തീനില്‍ ഇസ്രയേല്‍ ഭരണകൂടം തുടര്‍ന്നുകൊണ്ടിരിക്കുന്ന നിഷ്ഠൂരമായ കൂട്ടക്കൊലക്കെതിരെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റി ആഗസ്റ്റ് 9 ന് ശനിയാഴ്ച കോഴിക്കോട് സംഘടിപ്പിക്കുന്ന യുദ്ധ വിരുദ്ധ റാലി വന്‍ വിജയമാക്കാന്‍ സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ ആഹ്വാനം ചെയ്തു.ആഭയാര്‍ഥി ക്യാമ്പുകളും ആശുപത്രികളും പോലും അക്രമിക്കുന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഇത്തരം ചെയ്തികളെ ഒരു നിലയിലും നീതികരിക്കാന്‍ കഴിയില്ലെന്ന് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, ആനക്കര സി കോയക്കുട്ടി മുസ്ലിയാര്‍ , ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ എിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു. സമാനതകളില്ലാത്ത ഇത്തരം അകൃമങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നവരെ പിടിച്ചു കെട്ടാൻ മനുഷ്യ ജീവന് വില കല്‍പ്പിക്കുന്ന ലോകത്തെ ഭരണ കൂടങ്ങള്‍ മുന്‍ കയ്യെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ശനിയാഴ്ച വൈകിട്ട് 4 മണിക്ക് കോഴിക്കോട് സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് എസ് കെ എസ് എസ് എഫ് യുദ്ധ വിരുദ്ധ റാലി ആരംഭിക്കുമെ് സംഘാടകര്‍ അറിയിച്ചു,