സമസ്ത മുശാവറ മെമ്പര്‍ ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍ വഫാതായി

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പര്‍ ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍ (79)വഫാതായി . മലപ്പുറം ജില്ലയിലെ കൂനൂള്‍മാട് സ്വദേശിയാണ്. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. armiya usthadകൂനൂള്‍മാട്, ആല്‍പറമ്പ്, സ്രാമ്പ്യ ബസാര്‍, കടക്കാട്ടേരി, ഈത്തച്ചിറ, വരുത്തിക്കോട്, കരിപ്പൂര്‍ കടക്കൂട്ടീരിമാട്, കുമ്മിണിപ്പറമ്പ്, കരിപ്പൂര്‍ ചോലമാട്, കരിപ്പൂര്‍ മുക്കൂറ്റിപ്പറമ്പ്, പുതുപ്പള്ളി എന്നിവിടങ്ങളില്‍ ഖാസിയായി സേവനമനുഷ്ഠിച്ചിരുന്നു.
കരിപ്പൂര്‍ പുന്നത്ത്, കുളത്തൂര്‍ പുതുപ്പള്ളി, കിഴിശ്ശേരി, കാരത്തൂര്‍, ചമ്രവട്ടം എന്നിവിടങ്ങളില്‍ മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഒറ്റകത്ത് കുഴിക്കാട്ടില്‍ രായിന്‍കുട്ടി ഹാജിയുടെയും തായുമ്മയുടെയും മകനായി 1935ല്‍ പറപ്പൂര്‍ ഇരിങ്ങല്ലൂരിലാണ് ജനനം. ഫാത്തിമ ഹജ്ജുമ്മയാണ് ഭാര്യ.
മക്കള്‍: ഇബ്രാഹീം കുട്ടി മൗലവി, മുഹമ്മദ് റഫീഖ് മൗലവി (യു.എ.ഇ), ആമിന, റുഖയ്യ, ഹാജറ, സാജിദ. മരുമക്കള്‍: കെ. ഉസ്മാന്‍ ഹാജി കടക്കോട്ടേരി, അബ്ദുല്‍ഹമീദ് ഹാജി പന്താരങ്ങാടി, എ.പി അഹമദ്‌ കുട്ടി ഹാജി വേങ്ങര, എ.പി സ്വിദ്ദീഖ് ഫൈസി, റസിയ ചെറുവണ്ണൂര്‍, നുവൈബ നീറാട്. സഹോദരര്‍: ഒ.കെ മുഹമ്മദ്, ഒ.കെ അബ്ദുല്ല മുസ്‌ലിയാര്‍ , ഫാത്തിമ.
വഹിച്ച സ്ഥാനങ്ങള്‍-പ്രിന്‍സിപ്പാള്‍ ജാമിഅ ബദ്‌രിയ്യ അറബിക് കോളജ് കാരത്തൂര്‍, ജന.സെക്രട്ടറി തന്‍വീറുല്‍ ഇസ്‌ലാം ഓര്‍ഫനേജ്, മാനേജര്‍ തന്‍വീറുല്‍ ഇസ്‌ലാം യു.പി സ്‌കൂള്‍.